Sunday, January 2, 2011

Wardrobe malfunction disturbed Rani

വസ്ത്രം സ്ഥാനംതെറ്റി, റാണിക്ക് കോപം!
 

ഒരു സ്റ്റേജ് പരിപാടിയില്‍ വച്ച് വസ്ത്രം സ്ഥാനം തെറ്റിയത് ബോളിവുഡ് നടി റാണി മുഖര്‍ജിയെ വല്ലാതെ പ്രകോപിതയാക്കി. ഫലമോ? പുതിയ ഡിസൈനര്‍ക്ക് മാധ്യമങ്ങളുടെ മുന്നില്‍ വച്ച് റാണിയുടെ വക ശകാരത്തിന്റെ പൊടിപൂരം!

ബിഗ് സ്റ്റാര്‍ എന്റര്‍ടെയിന്‍‌മെന്റ് അവാര്‍ഡില്‍ വച്ചാണ് സംഭവം നടക്കുന്നത്. പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ തന്റെ സ്കര്‍ട്ട് താഴേക്ക് ഇറങ്ങുന്നതായി തോന്നിയ റാണിക്ക് പലതവണ വേദിയില്‍ നിന്ന് മാറേണ്ടി വന്നു. പരിപാടി കഴിഞ്ഞ ഉടന്‍ ഫാഷന്‍ ഡിസൈനര്‍ക്ക് മേല്‍ ചാടിവീണ്ട് റാണി കോപം തീര്‍ക്കുകയായിരുന്നു.

കരഞ്ഞു കലങ്ങിയ കണ്ണുകളോടെയാണ് ഡിസൈനര്‍ മടങ്ങിയത്. എന്നാല്‍, അതിലൊന്നും നടിക്ക് യാതൊരു പശ്ചാത്താപവുമില്ല. പ്രശസ്തരായ സബ്യസാചി മുഖര്‍ജിയോ നീത ലുല്ലയോ ആണ് മിക്കപ്പോഴും റാണിക്ക് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കുന്നത്. ഇത്തവണ പുതിയ ഒരാളെ പരീക്ഷിച്ചിടത്തോളം മതിയായി എന്ന ഭാവമാണ് ബോളിവുഡ് സുന്ദരിക്ക്.

No comments:

Post a Comment